ബി.­ജെ­.പി­യെ­ താ­ഴെ­യി­റക്കാൻ മതനി­രപേ­ക്ഷ പാ­ർ­ട്ടി­കൾ ഒന്നി­ക്കണം : പന്ന്യൻ രവീ­ന്ദ്രൻ


ഇടുക്കി : കേന്ദ്രത്തിൽ ബി.ജെ.പിയെ താഴെയിറക്കാൻ ഇടതുപക്ഷ പാർട്ടികളും മതനിരപേക്ഷ പാർട്ടികളും പ്രശ്‌നാധിഷ്ഠിതമായി ഒന്നിക്കണമെന്നു സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ. സി.പി.ഐ ജില്ലാ സമ്മേളനം നെടുങ്കണ്ടത്ത് ഉദ്ഘാടനം െയ്യുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫിന് കേരളത്തിൽ ഇനിയൊരു ഭരണമില്ലെന്ന് മനസ്സിലാക്കി കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്നവരെ എൽ.ഡി.എഫ് ഏറ്റെടുത്തു ചുമക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 

മന്ത്രി എം.എം മണി സി.പി.ഐക്കെതിരെ ഉന്നയിച്ചത് നീചമായ ആരോപണങ്ങളാണെന്ന് അദ്ധ്യക്ഷനായിരുന്ന  സി.പി.ഐ ജില്ലാ സെക്രട്ടറി കെ.െകശിവരാമൻ പറഞ്ഞു. സി.പി.ഐ എൽ.ഡി.എഫ് മുന്നണിയുടെ ബാധ്യതയല്ല, മറിച്ച് സുശക്തമായ ഭാഗമാണ്. പാർട്ടിക്ക് ഒരു തന്പുരാന്റെയും തണൽ വേണ്ട. പുറകെ നടന്ന് ശല്യപ്പെടുത്തുന്നവർക്ക് അർഹിക്കുന്നത് തിരികെ നൽകാൻ അറിയാമെന്നും ശിവരാമൻ പറഞ്ഞു. സി.എ കുര്യൻ, പി.പ്രസാദ്, സി.കെ കൃഷ്ണൻകുട്ടി, പി.മുത്തുപാണ്ടി, പി.കെ സദാശിവൻ, ഇ.എസ് ബിജിമോൾ എം.എൽ.എ തുടങ്ങിയവർ പ്രസംഗിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed