ഇന്ത്യയെ­ മോ­ദി­ അമേ­രി­ക്കയ്ക്ക് ഒറ്റു­ കൊ­ടു­ക്കു­ന്നു ­: ഇ.പി­ ജയരാ­ജൻ


തൃശ്ശൂർ : അമേരിക്കയ്ക്ക് വേണ്ടി ഇന്ത്യയെ ഒറ്റുകൊടുക്കുന്ന മോദിക്കും കുമ്മനം ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾക്കുമെതിരെ കേസെടുക്കണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജൻ. സാമ്രാജ്യത്വവിരുദ്ധ നിലപാട് ഉയർത്തിപ്പിടിക്കുന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന കുമ്മനത്തിന്റെ വാദം ബിജെപിയുടെ സാമ്രാജ്യത്വദാസ്യമനോഭാവമാണ് വ്യക്തമാക്കുന്നത്. സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് തൃശൂർ ബ്രഹ്മസ്വം മഠം കോംപ്ലക്‌സിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ.പി.

ഇന്ത്യയിൽ വർഗീയ, ഭീകര, ഫാസിസ്റ്റ്‌ വൽക്കരണം ശക്തിപ്പെടുത്തുന്ന മോദി സർക്കാർ ലോക ഭീകരശക്തികളായ അമേരിക്കയുടെയും ഇസ്രയേലിന്റെയും സുഹൃദ്‌രാഷ്ട്രമാക്കി ഇന്ത്യയെയും മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾക്കും ദളിത്  ജനവിഭാഗങ്ങൾക്കും ബി.ജെ.പി ഭരണത്തിൽ രക്ഷയില്ല. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് രാജ്യത്ത് സി.പി.ഐ എമ്മും ഇടതുപക്ഷവും മാത്രമാണുള്ളത്. ജനക്ഷേമപ്രവർത്തനങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള എൽ.ഡി.എഫ് ഭരണം അഞ്ച് വർഷം കഴിയുന്പോൾ അവസാനിക്കാനുള്ളതല്ലെന്നും കേരളത്തിൽ ഇടതുപക്ഷത്തിന്റെ തുടർഭരണത്തിനാണ് കളമൊരുങ്ങുന്നതെന്നും കേരളം ഇന്നോളം ആർജിച്ച പുരോഗതികളെല്ലാം ഇടതുപക്ഷഭരണങ്ങളിൽ ഉണ്ടായതാണെന്നും ഇ.പി അവകാശപ്പെട്ടു. ആ നിലയിൽ കൂടുതൽ പുരോഗതിയിലേക്ക് നയിക്കുകയാണ് പിണറായി സർക്കാരെന്നും രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് പറഞ്ഞത് ബി.ജെ.പിക്കും കൂടിയുള്ള മറുപടിയാണെന്നും ഇ.പി പറഞ്ഞു.

പാർലമെന്റിനെയും ജനാധിപത്യത്തെയും ആക്രമിക്കുന്ന സ്വഭാവമാണ് ബി.ജെ.പിയുടേത്. അത് മൂർഛിച്ച് ഇപ്പോൾ തൊഗാഡിയയ്ക്കു നേരെ വരെ ആയിരിക്കുന്നു. കേരളത്തിൽ പ്രസംഗിക്കാനെത്തി കലാപത്തിന് ആഹ്വാനം ചെയ്ത നേതാവാണ് തൊഗാഡിയയെന്നും ആരോപിച്ചു. ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed