സി­.പി­.എമ്മി­ന്റെ­ തി­ട്ടൂ­രത്തിന് മു­ന്നിൽ മു­ട്ട് മടക്കി­ല്ലെന്ന് ബൽ­റാം


പാലക്കാട് : പറയാനുള്ളത് പറഞ്ഞേ പോകൂ എന്നും സി.പി.എമ്മിന്റെ തിട്ടൂരത്തിന് മുന്നിൽ താൻ മുട്ട് മടക്കില്ലെന്നും വി.ടിബൽറാം എം.എൽ.എ. കേന്ദ്ര − സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് പട്ടാന്പി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മേലെ പട്ടാന്പിയിൽ നടത്തിയ ധർണ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തിൽ നടക്കുന്നത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള കൂട്ടുകച്ചവടമാണെന്നും ഇതിനെതിരെ ഇവിടുത്തെ കോൺഗ്രസുകാർ ശബ്ദിക്കുമെന്നും ഇവരുടെ നാവുകൾ പിഴുതെടുക്കാമെന്നോ, അവരെ കല്ലെറിഞ്ഞ് ഓടിക്കാമെന്നോ, അവരെ വഴി തടയാമെന്നോ ആരും കരുതരുതെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ കെട്ടിവെച്ച ചില കെട്ടുകൾ ഉണ്ട്. ചിലപ്പോൾ അവ പൊളിഞ്ഞു വീഴാം. പറയാനുള്ളത് പറഞ്ഞേ പോവൂ. കേരളത്തിൽ ഒന്നും ചെയാൻ എൽ.ഡി.എഫിന് കഴിഞ്ഞിട്ടില്ല. മൂന്നര വർഷം കഴിയുന്പോൾ തങ്ങൾ അധികാരത്തിൽ വരില്ലെന്ന് സി.പി.എമ്മിനറിയാം അതുകൊണ്ട് തന്നെ പ്രതിപക്ഷത്ത് ബി.ജെ.പിയും കൂടിവേണമെന്ന നിലപാടാണ് എൽ.ഡി.എഫിനുള്ളതെന്നും ബൽറാം എം.എൽ.എ വ്യക്തമാക്കി. 

പി.കെ.ഉണ്ണികൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ സി.പി.മുഹമ്മദ്, കെ.എസ്.ബി.എ തങ്ങൾ, കമ്മുക്കുട്ടി എടത്തോൾ, ഇ.ടി.ഉമ്മർ, കെ.ആർ.നാരായണസ്വാമി തുടങ്ങിയവർ സംസാരിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed