സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
തിരുവനന്തപുരം : പോണ്ടിച്ചേരി വ്യാജ വാഹന രജ്സിട്രേഷൻ കേസിൽ നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഒരു ലക്ഷം രൂപ ബോണ്ടിലും രണ്ട് പേരുടെ ആൾ ജാമ്യത്തിലുമാണ് വിട്ടത്. ക്രൈബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകിയതിനു ശേഷം ഉച്ചയ്ക്ക് 2.15ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പുതുച്ചേരിയിൽ തനിക്ക് കൃഷിയിടമുണ്ടെന്നും ആ വിലാസത്തിലാണ് കാർ രജിസ്ട്രേഷൻ നടത്തിയതെന്നും ആദ്യവട്ട ചോദ്യം ചെയ്യലിനിടെ സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാൽ ക്രൈബ്രാഞ്ച് അന്വേഷണത്തിൽ പുതുച്ചേരിയിൽ അദ്ദേഹത്തിന് സ്ഥലമില്ലെന്ന് തെളിഞ്ഞു. ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയെങ്കിലും അറസ്റ്റുൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ഹൈക്കോടതിയുടെ തന്നെ നിർദേശ പ്രകാരം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്.

