കള്ളമൊഴി നല്‍കാന്‍ ഗണ്‍മാനെ നിര്‍ബന്ധിച്ചു; മുൻ മന്ത്രി വീണാ ജോർജിനെതിരെ ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു


ശാരിക

തിരുവനന്തപുരം : മുന്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ ഡിജിപിക്ക് പരാതി നല്‍കി കെഎസ്‌യു. കണ്ണൂരിലെ പ്രതിഷേധത്തില്‍ ഗണ്‍മാൻ എസ്ഐടിക്ക് നൽകിയ മൊഴി പുറത്തുവന്ന സാഹചര്യത്തില്‍ വീണാ ജോര്‍ജിനെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം. കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറാണ് പരാതി നല്‍കിയത്. വീണാ ജോര്‍ജ് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതായി പരാതിയില്‍ ആരോപിക്കുന്നു.

കള്ളമൊഴി നല്‍കാന്‍ വീണ ജോര്‍ജ് ഗണ്‍മാനെ നിര്‍ബന്ധിച്ചുവെന്നും, വീണാ ജോര്‍ജിന് എതിരെ വഞ്ചനാ കുറ്റം ചുമത്തണമെന്നും കെഎസ്‌യു ആവശ്യപ്പെടുന്നു. ജനാധിപത്യ സംവിധാനത്തില്‍ പൊതുപ്രവര്‍ത്തകര്‍ ജനങ്ങളോട് സത്യസന്ധമായും ഉത്തരവാദിത്തവും പുലര്‍ത്തേണ്ടത് അനിവാര്യമാണ്. തന്നെ കെഎസ്‌യു പ്രവര്‍ത്തകര്‍ ശാരീരികമായി ആക്രമിച്ചെന്നും, ആക്രമണത്തിന് മാരകായുധങ്ങള്‍ ഉപയോഗിച്ചുവെന്നും വ്യാജ മൊഴി കൊടുക്കുകയും, തന്റെ ഗണ്‍മാനെ കൊണ്ട് വ്യാജ മൊഴി കൊടുപ്പിക്കുകയും ചെയ്ത് വീണാ ജോര്‍ജ് പൊതുസമൂഹത്തെ കബളിപ്പിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു.

ആയുധം ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി നല്‍കിയത് വീണ പറഞ്ഞിട്ടെന്ന് ഗണ്‍മാന്‍ അഭിലാഷ് എസ്‌ഐടിക്ക് നല്‍കിയ പുതിയ മൊഴി പുറത്തുവന്നതിനെ തുടർന്നാണ് ഈ നടപടി. വീണയെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നും വീണ നിര്‍ദേശിച്ച പ്രകാരമാണ് റെയില്‍വേ പൊലീസിന് അന്ന് മൊഴി നല്‍കിയതെന്നും അഭിലാഷ് പറഞ്ഞിരുന്നു. അഭിലാഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ആദ്യം വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തത്. അഭിലാഷിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്ഐടി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും.

article-image

zff

You might also like

  • Lulu Exchange
  • Straight Forward

Most Viewed