മത്സ്യബന്ധന തൊ­ഴി­ലാ­ളി­കൾ­ക്ക് ബയോ­മെ­ട്രിക് കാ­ർ­ഡ് നി­ർ­ബന്ധമാ­ക്കു­ന്നു­


പൊന്നാനി : മുഴുവൻ മത്സ്യ ബന്ധന തൊഴിലാളികൾക്കും ഫിഷറീസ് വകുപ്പിന്റെ ബയോമെട്രിക് തിരിച്ചറിയൽ കാർഡും ഇതര സംസ്ഥാന മത്സ്യത്തൊഴിലാളികൾക്ക് ആവാസ് പദ്ധതി പ്രകാരം ലേബർ വകുപ്പ് നൽകുന്ന തിരിച്ചറിയൽ കാർഡും നിർബന്ധമാക്കാൻ തീരുമാനം. കടലാക്രമണ സാഹചര്യങ്ങൾ വിലയിരുത്താൻ ഇന്നലെ പൊന്നാനി താലൂക്ക് ഓഫീസിൽ ചേർന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും കടലോര ജാഗ്രതാ സമിതി പ്രവർത്തകരുടെയും യോഗത്തിലാണ് തീരുമാനമുണ്ടായത്. 15ന് ബോട്ടുടമകളുടെ യോഗം ചേരും.

തിരിച്ചറിയൽ കാർഡ് നൽകുന്നതിന് ഫിഷറീസ്–ലേബർ വകുപ്പുകൾക്ക് കടലോര ജാഗ്രതാ സമിതി ആവശ്യമായ സഹായങ്ങൾ നൽകും. കടലിൽ മത്സ്യ ബന്ധനത്തിനിറങ്ങുന്ന ബോട്ടുകളെക്കുറിച്ചോ തൊഴിലാളികളെക്കുറിച്ചോ യാതൊരു വിവരവും സർക്കാർ വകുപ്പുകളിൽ ലഭ്യമല്ലാത്തതിന്റെ അടിസ്ഥാനത്തിലാണ് മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയത്.

ആവാസ് പദ്ധതി പ്രകാരം നിലവിൽ 119 ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങളാണ് ലഭ്യമായിരിക്കുന്നത്. ഇവർക്കുള്ള കാർഡുകൾ 15നകം നൽകുമെന്ന് ലേബർ ഓഫിസർ അറിയിച്ചു. ബോട്ടിൽ ജോലി ചെയ്യുന്നവരുടെ വിവരങ്ങളും സ്രാങ്കിന്റെ മൊബൈൽ നന്പരുമടക്കം ബോട്ടുടമകൾ അടുത്ത ദിവസം  ഫിഷറീസ് ഓഫീസിൽ അറിയിക്കണം.  

ലൈസൻസില്ലാത്ത ബോട്ടുകൾ കടലിലിറങ്ങാൻ അനുവദിക്കരുതെന്നും തിരിച്ചറിയൽ കാർഡില്ലാത്ത തൊഴിലാളികളെ ജോലിക്ക് നിർത്തുന്നത് ഒഴിവാക്കണമെന്നും കടലിലിറങ്ങുന്ന ബോട്ടുകളുടെ ജി.പി.എസ്, വയർലെസ് സംവിധാനങ്ങളുടെ പ്രവർത്തന ക്ഷമത ഉറപ്പുവരുത്തണമെന്നും മത്സ്യമേഖലയിലുള്ളവർക്ക് നിർദ്ദേശം നൽകും. നിയന്ത്രണങ്ങൾ മറികടന്നു കടലിലിറങ്ങുന്നവരെ പിടികൂടുന്നതിന് തീരദേശ പോലീസിന്റെ നടപടികൾ കർശനമാക്കാനും യോഗം തീരുമാനിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed