ബാ­ണാ­സു­ര സാ­ഗറി­ലെ­ സോ­ളാർ‍ നി­ലയം വൈ­ദ്യു­ത മന്ത്രി­ നാ­ടിന് സമർ‍­പ്പി­ച്ചു­


വയനാട് : ബാണാസുര സാഗറിലെ 500 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ജലത്തിൽ പൊങ്ങിക്കിടക്കുന്ന സോളാർ നിലയം വൈദ്യുതിമന്ത്രി എം.എം മണി നാടിന് സമർ‍പ്പിച്ചു. ഇത് പുതിയ പരീക്ഷണമാണ്. നമ്മുടെ വൈദ്യുതി ഉൽപ്പാദനം 30 ശതമാനം മാത്രമാണ്. ബാക്കി 70 ശതമാനവും പുറത്തു നിന്ന് വാങ്ങുകയാണ്. ലാഭകരമായി വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള എല്ലാമാർ‍ഗങ്ങളും സർ‍ക്കാർ‍ തേടുമന്നും നിലവിലെ വൈദ്യുതലൈനിന് പകരം കേബിൾ‍ ഏർ‍പ്പെടുത്തുന്നതിനും സർ‍ക്കാർ‍ മുൻ‍ഗണന നൽ‍കുമെന്നും മന്ത്രി പറഞ്ഞു. 

ഈ വർ‍ഷവും പവർ‍കട്ട് ഒഴിവാക്കാമെന്നാണ് സർ‍ക്കാർ‍ കരുതുന്നത് അതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ടി. ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.ജി സജേഷ്, റീനാ സുനിൽ‍, ജനപ്രതിനിധികളായ കെ.ബി. നസീമ, ജിൻ‍സി സണ്ണി, ശാന്തിനി ഷാജി, കോർ‍പ്പറേറ്റ് പ്ലാനിംഗ് ഡയറക്ടർ‍ എൻ‍. വേണുഗോപാൽ‍, റിന്യൂവബിൾ‍ എനർ‍ജി ചീഫ് എഞ്ചിനീയർ‍ വി.കെ ജോസഫ്, ചീഫ് എഞ്ചിനീയർ‍ വി. ബ്രിജിലാൽ‍ എന്നിവർ‍ സംസാരിച്ചു. 

ജലത്തിൽ പൊങ്ങിക്കിടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സോളാർ‍ നിലയമാണിത്. പ്രതിവർ‍ഷം 6.5 ലക്ഷം യൂണിറ്റ്വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നപദ്ധതിക്കായി ചെലവായത് ഒന്പത്കോടി 25 ലക്ഷം രൂപയാണ്. ബാണാസുരസാഗർ‍അണക്കെട്ടിലെ 1.25 ഏക്കറിൽ 18 കോൺ‍ക്രീറ്റ് ഫ്‌ളോട്ടുകളിലാണ് നിലയം. 1938 സൗരോർ‍ജപാനലുകളും ട്രാൻ‍സ്‌ഫോർ‍മറും 17 ഇൻവെർ‍ട്ടറുകളും ഒരുക്കിയിട്ടുണ്ട്. നിലയത്തെ യഥാസ്ഥാനത്ത് നിർ‍ത്താൻ‍ അത്യാധുനിക ആങ്കറിംഗ് സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്. ഫ്‌ലോട്ടിംഗ് നിലയത്തിൽ‍ത്തന്നെ റിമോട്ട് കണ്‍ട്രോൾ‍ സംവിധാനമുള്ള 11 കെ.വി സബ്‌േസ്റ്റഷനും രാജ്യത്ത് ആദ്യമാണ്. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി പടിഞ്ഞാറത്തറ സബ്‌േസ്റ്റഷനിലേക്കാണ് കടത്തിവിടുക. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed