അപകടമു­ണ്ടാ­ക്കി­യ ആംബു­ലൻ­സ് തടയാൻ ‍ശ്രമി­ച്ച എസ്.ഐയെ­ ഇടി­ച്ചു­ വീ­ഴ്ത്തി­


കിളിമാനൂർ :  അപകടത്തിനിടയാക്കിയ ശേഷം സംസ്ഥാന പാതയിൽ ക്കൂടി അമിതവേഗത്തിൽ പാഞ്ഞ ആംബുലൻസ് കിളിമാനൂർ എസ്.ഐ. ബൈജുവിനെ ഇടിച്ചുതെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 9.30−ന് കിളിമാനൂർ ജംങ്ഷനിലാണ് സംഭവം. 

പുനലൂർ താലൂക്ക് ആശുപ ത്രിയിലെ ആംബുലൻസാണ് അപകടമുണ്ടാക്കിയത്. ശനിയാഴ്ച രാത്രി 8.45 ഓടെ വാമനപുരത്തുവച്ച് മറ്റൊരു ആംബുലൻസുമായി കൂട്ടിയിടിച്ച ശേഷം വാഹനം നിർത്താതെ കിളിമാനൂരിലേക്ക് വരുകയായിരുന്നു. വിവരം ലഭിച്ചതിനെത്തുടർന്ന് ആംബുലൻസ് തടയാൻശ്രമിക്കുന്നതിനിടെ എസ്.ഐയെ ഇടിച്ചുവീഴ്ത്തിയത്. ഇടിച്ചിട്ടശേഷം ആറ്റിങ്ങൽ ഭാഗത്തേക്കുപോയ ആംബുലൻസ് പോലീസ് പിന്തുടർന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്തു. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed