അധിക്ഷേപ പ്രചരണങ്ങൾക്കെതിരെ നടപടി
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയെയും പിന്തുണയ്ക്കുന്നവരെയും അധിക്ഷേപിക്കുന്ന സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിനെതിരെ കേസെടുക്കണമെന്ന് മഹിളാ കോണ്‍ഗ്രസ്. മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്ത് എത്തി ഡി.ജി.പിക്ക് പരാതി നല്‍കി. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ഐ.ടി നിയമപ്രകാരവും കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. നടിയെ പിന്തുണയ്ക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെപ്പോലും അധിക്ഷേപിക്കുന്നുവെന്ന് പരാതിയിലുണ്ട്. തങ്ങളുടെ പരാതിയില്‍ നടപടിയെടുക്കാമെന്ന് ഡി.ജി.പി അറിയിച്ചതായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ പറഞ്ഞു.

