വി­­­വാ​­​­​­​ഹ ത​ട്ടി​­​­​­​പ്പ്; യു​­​­​­​വാ​വ് അ​റ​സ്റ്റി­­­ൽ


കുറ്റ്യാടി: വിവാഹങ്ങൾ കഴിച്ച് യുവതികളുടെ സ്വർണ്ണവും പണവും കൈക്കലാക്കി കടന്നു കളയുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പാണ്ടിക്കാട് പഴുതറ ചെന്പ്രശേരി ഷഫീൽ മോനെയാ(28)ണ് കുറ്റ്യാടി സി.ഐ ടി. സജീവൻ അറസ്റ്റ് ചെയ്തത്. തളീക്കരക്കാരിയായ യുവതിയുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്. തളീക്കരക്കാരിയായ യുവതിയെയാണ് അവസാനമായി കഴിഞ്ഞ ജനുവരിയിൽ ഇയാൾ വിവാഹം കഴിച്ചത്. ഇവർ കോഴിക്കോട്ട് ഒരു ലോഡ്ജിൽ താമസിച്ചു വരുകയായിരുന്നു. 

ഇതിനിടയിൽ യുവതി വിവാഹ തട്ടിപ്പ് മനസിലാക്കുകയും തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഇയാൾ വിദേശത്തായിരുന്നപ്പോൾ ഒരു ശ്രീലങ്കക്കാരിയെ വിവാഹം കഴിച്ചതായും വയനാട്ടിൽ നിന്ന് മറ്റൊരു യുവതിയേയും വിവാഹം കഴിച്ചതായും പോലീസ് പറഞ്ഞു. തളീക്കരക്കാരിയുടെ 21 പവൻ സ്വർണ്ണാഭരണവും ആറ് ലക്ഷം രൂപയും കൈക്കലാക്കിയതായാണ് പരാതിയെന്ന് പോലീസ് വ്യക്തമാക്കി. നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഷഫീൽ  അറസ്റ്റിലായതറിഞ്ഞ് ശ്രീലങ്കക്കാരി കേരളത്തിലേയ്ക്ക് വരുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed