ഓട്ടോ-ടാക്സി യാത്രാനിരക്ക് വർധിപ്പിക്കണം: നവംബർ 12-ന് കേരളത്തിൽ പണിമുടക്ക് പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി യൂണിയൻ


ശാരിക

തിരുവനന്തപുരം: ഓട്ടോ-ടാക്സി യാത്രാനിരക്കുകൾ അടിയന്തരമായി പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ 12-ന് സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തും. കഴിഞ്ഞ നാലര വർഷത്തിനിടെ 16 തവണ ഇന്ധനവില വർധിച്ചെങ്കിലും യാത്രാനിരക്കിൽ മാറ്റം വരുത്താൻ സർക്കാർ തയ്യാറായിട്ടില്ലെന്നാണ് തൊഴിലാളികളുടെ പ്രധാന പരാതി.

ഇന്ധനവിലയ്ക്ക് പുറമെ ഇൻഷുറൻസ് തുകയും മറ്റ് അനുബന്ധ ചെലവുകളും കുത്തനെ ഉയർന്നതോടെ നിലവിലെ വരുമാനം കൊണ്ട് കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും യൂണിയൻ ഭാരവാഹികൾ വ്യക്തമാക്കി.

വിഷയത്തിൽ പരിഹാരം തേടി ഗതാഗത മന്ത്രിയെയും ഗതാഗത കമ്മീഷണറെയും നേരിട്ട് കണ്ട് നിവേദനം നൽകിയിരുന്നെങ്കിലും അനുകൂലമായ യാതൊരു നടപടിയും ഉണ്ടായില്ല. സർക്കാരിന്റെ ഭാഗത്തുനിന്നും അവഗണന തുടരുന്ന സാഹചര്യത്തിലാണ് തൊഴിലാളികൾ സമരത്തിലേക്ക് കടക്കുന്നത്. വരും ദിവസങ്ങളിലും പ്രശ്നത്തിന് ശാശ്വതമായ പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും സംയുക്ത സമരസമിതി മുന്നറിയിപ്പ് നൽകി.

article-image

sesdts

You might also like

  • Lulu Exchange
  • Straight Forward

Most Viewed