കണ്ണൂർ മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ചു


ഷീബ വിജയൻ

മട്ടന്നൂർ: മട്ടന്നൂർ ലയൺസ് ക്ലബ്ബ് റോഡിലെ 'നന്ദനം' വീട്ടിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ചു. തില്ലങ്കേരി സി.എച്ച്. മുഹമ്മദ് കോയ സ്മാരക സ്കൂളിലെ റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ജ്യോതി (56), മകൻ പി.എസ്.സി പരിശീലനം നടത്തുന്ന നവീൻ കൃഷ്ണൻ (21) എന്നിവരാണ് വീടിന്റെ ഒന്നാം നിലയിൽ രക്തത്തിൽ കുളിച്ച നിലയിൽ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ ക്ഷേത്രത്തിൽ നിന്ന് തിരികെയെത്തിയ ജ്യോതിയുടെ ഭർത്താവ്, റിട്ടയേർഡ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ ജയകൃഷ്ണനാണ് വീടിന്റെ മുകൾ നിലയിലെ മുറിയിൽ ഇരുവരെയും ക്രൂരമായി വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. ജയകൃഷ്ണന്റെ ബഹളം കേട്ടെത്തിയ അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഉടൻ തന്നെ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അമ്മയും മകനും തമ്മിലുണ്ടായ തർക്കമാണ് ദുരന്തത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മകൻ നവീൻ അമ്മ ജ്യോതിയെ കഴുത്തിൽ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം സ്വന്തം കഴുത്തിലും നെഞ്ചിലും മുറിവേൽപ്പിച്ച് ജീവനൊടുക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. പുറത്തുനിന്നും മറ്റാരും വീട്ടിൽ പ്രവേശിച്ചതിന്റെ സൂചനകളില്ല. കണ്ണൂർ എ.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തിവരികയാണ്.

article-image

asadsadsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed