ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷാലിറ്റി ചികിത്സ: ആരോഗ്യമന്ത്രി കെ. മുരളീധരൻ


ശാരിക

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്പെഷാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചു. അടുത്ത ആറുമാസത്തിനകം പദ്ധതി നടപ്പാക്കുമെന്നും തടസമില്ലാതെ ഗുണമേന്മയുള്ള ആരോഗ്യ സേവനം ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യഘട്ടമായി എല്ലാ ജില്ലകളിലെയും ഓരോ ആശുപത്രിയിൽ സേവനം ഉറപ്പാക്കുകയും തുടർന്ന് ഘട്ടംഘട്ടമായി മറ്റു കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും. മെഡിസിൻ, സർജറി, ഓർത്തോ, പീഡിയാട്രിക്സ്, ഗൈനക്കോളജി തുടങ്ങിയ പ്രധാന സ്പെഷാലിറ്റി സേവനങ്ങളാണ് ഇവിടെ പ്രധാനമായും ഉറപ്പാക്കുന്നത്.

ഇതോടെ സാധാരണക്കാർക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ തന്നെ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാകും. ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ ജില്ലാ, ജനറൽ ആശുപത്രികളിൽ രാത്രിയിലും കാര്യക്ഷമമായി നടക്കുന്നതോടെ മെഡിക്കൽ കോളജുകളിലെ അമിത തിരക്ക് വലിയ അളവിൽ നിയന്ത്രിക്കാൻ സാധിക്കും. രോഗികൾക്ക് ചികിത്സയും മരുന്നും കിടക്കയും അവകാശമായി പ്രഖ്യാപിച്ച് കൂടുതൽ രോഗീസൗഹൃദ ആശുപത്രികൾ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് 24 മണിക്കൂർ സ്പെഷാലിറ്റി സേവനം താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നത്.

പദ്ധതിയുടെ കാര്യക്ഷമമായ ഏകോപനത്തിനായി ആരോഗ്യവകുപ്പ് അഡ്മിനിസ്ട്രേഷൻ ആൻഡ് ട്രെയിനിങ് വിഭാഗം അഡീഷനൽ ഡയറക്ടർ ഡോ. കെ.എസ്. ഷിനുവിനെ സ്പെഷൽ ഓഫിസറായി നിയമിച്ചിട്ടുണ്ട്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനും ഇതിന്റെ പുരോഗതി കൃത്യമായി നിരീക്ഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി നിർദേശം നൽകി. സ്പെഷൽ ഓഫിസറുടെ നേതൃത്വത്തിൽ നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി ആവശ്യമായ ക്രമീകരണങ്ങൾ വരുത്തും. കൂടാതെ, ഇതിന് ആവശ്യമായ മെഡിക്കൽ, നഴ്സിങ്, പാരാമെഡിക്കൽ ജീവനക്കാരുടെ കൃത്യമായ കണക്കെടുപ്പ് നടത്തി പുനർവിന്യസിക്കുകയും തടസ്സമില്ലാത്ത സേവനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുകയും ചെയ്യും.

article-image

sfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed