അരങ്ങേറ്റത്തിൽ തന്നെ ചരിത്രവിജയം: 72ആമത് നെഹ്റു ട്രോഫി കിരീടം ചൂടി അരോമ


ശാരിക

72ആമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ആദ്യമായി മത്സരത്തിനെത്തിയ അരോമ ഫിനിഷിംഗ് ലൈനിലെ മിന്നിത്തിളങ്ങുന്ന പ്രകടനത്തോടെ കിരീടം സ്വന്തമാക്കി ചരിത്രം കുറിച്ചു. മില്ലിസെക്കൻഡുകളുടെ അത്യന്തം വാശിയേറിയ പോരാട്ടത്തിൽ 4:23.328 സമയത്തിൽ ഫിനിഷ് ചെയ്താണ് അരോമ ജേതാക്കളായത്. തൊട്ടുപിന്നാലെ 4:23.448 സമയത്തിൽ ഫിനിഷ് ചെയ്ത നടുഭാഗം രണ്ടാം സ്ഥാനവും, 4:23.770 സമയത്തിൽ വിയപുരം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 4:24.015 സമയത്തിൽ പൂർത്തിയാക്കിയ മേൽപാടം നാലാം സ്ഥാനത്തെത്തി.

22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ ആകെ 71 കളിവള്ളങ്ങളാണ് ഇത്തവണത്തെ മത്സരങ്ങളിൽ പങ്കെടുത്തത്. ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രി വി.ഡി. സതീശൻ വള്ളംകളി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രിമാരായ രമേശ് ചെന്നിത്തല, എം. ലിജു, പി.സി. വിഷ്ണുനാഥ്, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എം.പിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

 

 

article-image

്േിേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed