സർക്കാരിന് തിരിച്ചടി; പോലീസ് അസോസിയേഷൻ പുനഃസംഘടനാ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു


ഷീബ വിജയൻ

കൊച്ചി: സംസ്ഥാന പോലീസ് സംഘടനകളുടെ പുനഃക്രമീകരണവുമായി ബന്ധപ്പെട്ട നടപടികളിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. കേരള പോലീസ് അസോസിയേഷന്റെ ഘടന പുനഃസംഘടിപ്പിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

കഴിഞ്ഞ മാസം 27-നാണ് കേരള പോലീസ് അസോസിയേഷന്റെ അംഗത്വഘടന പുനഃസംഘടിപ്പിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പോലീസ് അസോസിയേഷൻ തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചത്. സംഘടന രൂപീകരിക്കാനുള്ള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണ് സർക്കാരിന്റെ ഈ നടപടിയെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.

കഴിഞ്ഞ 47 വർഷമായി പ്രവർത്തിച്ചു വരുന്ന സംഘടനയുടെ ഘടന മാറ്റിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. സായുധ സേനാംഗങ്ങളുടെ മൗലിക അവകാശങ്ങളിൽ മാറ്റം വരുത്താൻ പാർലമെന്റിനാണ് അധികാരമുള്ളതെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. കേസിൽ അന്തിമ തീർപ്പാകുന്നത് വരെ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് നടപ്പാക്കുന്നത് തടയണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

കേരള പോലീസ് അസോസിയേഷൻ, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, സീനിയർ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നിവയുടെ നിലവിലുള്ള ഭരണസമിതികൾ പിരിച്ചുവിട്ടുകൊണ്ട് ഡിജിപി നേരത്തെ ഉത്തരവിറക്കുകയും പകരം അഡ്ഹോക്ക് കമ്മിറ്റികൾക്ക് ചുമതല നൽകുകയും ചെയ്തിരുന്നു.

article-image

wdsdfsdfs

article-image

dsaadsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed