12കാരിയെ കടത്താന്‍ ശ്രമിച്ചത് ഡല്‍ഹിയിലേക്ക്; അഭിജിത് ലഹരിക്കേസിലെ പ്രതി


ഷീബ വിജയൻ

കൊച്ചി: കരുമാല്ലൂരില്‍ നിന്നും കാണാതായ 12 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച അഭിജിത്ത് ലഹരിക്കേസിലെ പ്രതി. 2023-ല്‍ കൊല്ലം ഓച്ചിറ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി കൂടിയാണ് ഇയാള്‍. പെണ്‍കുട്ടിയുമായി ഡല്‍ഹിയിലേക്ക് വരാന്‍ ആവശ്യപ്പെട്ട അഭിജിത്തിന്റെ സുഹൃത്തിനെയും പോലീസ് ഉടന്‍ ചോദ്യം ചെയ്യും.

പൂനെയില്‍ നിന്നും കണ്ടെത്തിയ പെണ്‍കുട്ടിയെയും പ്രതിയെയും പോലീസ് ആലുവ വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ആറു മാസമായി ചെറായില്‍ ഐസ്‌ക്രീം വില്‍പ്പന നടത്തി വരികയായിരുന്നു പ്രതി അഭിജിത്ത്. പെണ്‍കുട്ടിയുടെ വൈദ്യ പരിശോധന പൂർത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ ശേഷമായിരിക്കും ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുക.

മംഗലാപുരം, ഗോവ, ധാരാവി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച ശേഷമാണ് ഇരുവരും പൂനെ വഴി നിസാമുദീന്‍ എക്‌സ്പ്രസില്‍ ഡല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ഡല്‍ഹിയിലുള്ള സുഹൃത്തിന്റെ നിര്‍ദേശപ്രകാരമാണ് പെണ്‍കുട്ടിയെ അങ്ങോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

article-image

cvxdxdfdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed