'പരാജയപ്പെട്ട സംവിധായകൻ എന്റെ അച്ഛനാണ്'; പേളി മാണിക്കെതിരെ രൂക്ഷവിമർശനവുമായി സിബി മലയിലിന്റെ മകൻ


ഷീബ വിജയൻ

വിദ്യാർത്ഥി പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം നേരിടുകയാണ് അവതാരകയും ഇൻഫ്ലുവൻസറുമായ പേളി മാണി. തനിക്കെതിരെ പ്രതികരിച്ചവർക്ക് മറുപടി നൽകുന്നതിനിടെ, പ്രശസ്ത സംവിധായകൻ സിബി മലയിലിനെ 'പരാജയപ്പെട്ട സംവിധായകൻ' എന്ന് പരോക്ഷമായി അധിക്ഷേപിച്ചതാണ് വിവാദമായത്.

തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ച പേളി, "തന്റെ 4 പേജുള്ള പോസ്റ്റിനെക്കുറിച്ച് 10 പേജുള്ള തിരക്കഥയെഴുതുകയാണ് പരാജയപ്പെട്ട ഒരു സംവിധായകൻ" എന്ന് കുറിച്ചിരുന്നു. എന്നാൽ വിമർശനം ശക്തമായതോടെ അവർ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും കമന്റ് ബോക്സ് ഓഫാക്കുകയും ചെയ്തു.

ഇതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി സിബി മലയിലിന്റെ മകൻ ജോ മലയിൽ രംഗത്തെത്തി. "നിങ്ങൾ ആ പറഞ്ഞ 'പരാജയപ്പെട്ട സംവിധായകൻ' എന്റെ അച്ഛനാണ്. ആരോടാണ് കളിക്കുന്നതെന്ന് വ്യക്തമായി അറിഞ്ഞിട്ട് പോസ്റ്റ് ഇടുക" എന്ന് ജോ ഇൻസ്റ്റാഗ്രാമിലൂടെ തുറന്നടിച്ചു. നേരത്തെ, നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള സമരം നിർത്തി വിദ്യാർത്ഥികൾ വീട്ടിലേക്ക് പോകണമെന്ന് പേളി ഉപദേശിച്ചതിനെ തുടർന്നാണ് തർക്കങ്ങൾ ആരംഭിച്ചത്.

article-image

gfdfdfdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed