അമ്മ അഡ്‌ഹോക് കമ്മിറ്റിക്കെതിരായ ഹർജി: അൻസിബയെ കക്ഷി ചേർക്കുന്നതിനെ എതിർത്ത് ശ്വേത മേനോൻ


ഷീബ വിജയൻ

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ അഡ്‌ഹോക് കമ്മിറ്റിക്കെതിരായ ഹർജിയിൽ നടി അൻസിബ ഹസ്സനെ കക്ഷി ചേർക്കുന്നതിനെ നടി ശ്വേത മേനോൻ എതിർത്തു. ശ്വേതയുടെ ഈ എതിർപ്പിൽ എറണാകുളം മുൻസിഫ് കോടതി വിശദമായ വാദം കേൾക്കും. അതേസമയം, അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനം താൽക്കാലികമായി വിലക്കിയതിനെതിരെ നടൻ രമേശ് പിഷാരടിയും കോടതിയിൽ എതിർപ്പ് അറിയിക്കും. പിഷാരടിയുടെ വാദം ഈ മാസം 27-ന് കോടതി കേൾക്കും. അമ്മയുടെ അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്വേത മേനോൻ കോടതിയെ സമീപിച്ചത്. സംഘടനയുടെ ഔദ്യോഗിക ഭരണസമിതി രാജിവെച്ചാൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നത് വരെ ദൈനംദിന ചുമതലകൾ രാജിവെച്ച സമിതിക്ക് തന്നെയായിരിക്കുമെന്നും, അമ്മയുടെ ബൈലോ പ്രകാരം ‘അഡ്ഹോക് കമ്മിറ്റി’ എന്നൊരു സംവിധാനമില്ലെന്നും ശ്വേത തന്റെ ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

article-image

dsasddsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed