മോഷ്ടിച്ചതിൽ എട്ട് പവൻ തിരികെ നൽകി, കേസ് പിൻവലിക്കാമോ എന്ന് കള്ളൻ


ശാരിക l കേരളം

തൃശൂർ: ഗുരുവായൂർ അരിയന്നൂരിലെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ വഴിത്തിരിവ്. മോഷണം പോയ പത്ത് പവൻ ആഭരണങ്ങളിൽ എട്ട് പവൻ തിരികെ നൽകി മോഷ്ടാവ് മാപ്പപേക്ഷിച്ചു. രണ്ട് പവൻ വിൽപന നടത്തിയെന്നും കേസ് പിൻവലിക്കണമെന്നുമായിരുന്നു മോഷ്ടാവിന്റെ അഭ്യർത്ഥന. സംഭവത്തിൽ മുണ്ടത്തിക്കോട് സ്വദേശി സുധീഷിനെ ഗുരുവായൂർ പൊലീസ് പിടികൂടി.

തിങ്കളാഴ്ച രാത്രി നടന്ന പട്രോളിങ്ങിനിടെയാണ് പ്രതി പിടിയിലായത്. മോഷണ വിവരം പുറത്തുവന്നതിന് പിന്നാലെ ഗൃഹനാഥൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഗുരുവായൂർ സ്റ്റേഷനിലെ എം.വി വിനോദിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.

മാപ്പപേക്ഷയുമായി സ്വർണം തിരികെ നൽകിയെങ്കിലും നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് പൊലീസ് തീരുമാനം.

article-image

േ്േു്ീേു

You might also like

  • Lulu Exchange
  • Straight Forward

Most Viewed