മുട്ടിൽ മരംമുറി കേസ്: നാല് കോടി മൂല്യമുള്ള മരങ്ങൾ ലേലം ചെയ്യാൻ വനംവകുപ്പിന് കോടതി അനുമതി


ഷീബ വിജയൻ

വയനാട്: വിവാദമായ മുട്ടിൽ മരംമുറി കേസിൽ പിടിച്ചെടുത്ത മരങ്ങൾ ലേലം ചെയ്യാൻ കോടതി അനുമതി നൽകി. സുൽത്താൻ ബത്തേരി മജിസ്‌ട്രേറ്റ് കോടതിയാണ് നാല് കോടി രൂപയോളം വിപണി മൂല്യം വരുന്ന മരങ്ങൾ ലേലം ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്. പിടിച്ചെടുത്ത മരങ്ങൾ നിലവിൽ വനംവകുപ്പിന്റെ കീഴിൽ കുപ്പാടി ഡിപ്പോയിലാണ് സൂക്ഷിച്ചിട്ടുള്ളത്. മരങ്ങൾ ലേലം ചെയ്യുന്നതിനുള്ള നടപടികൾ വനംവകുപ്പ് നേരത്തെ ആരംഭിച്ചിരുന്നെങ്കിലും, ആദ്യഘട്ടത്തിൽ വനംവകുപ്പും പോലീസും സമർപ്പിച്ച കണക്കുകൾ സമഗ്രമല്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. പിന്നീട് വിശദമായ വിവരങ്ങൾ സമർപ്പിച്ചതിന് ശേഷമാണ് ലേല നടപടികൾക്ക് കോടതി അനുമതി നൽകിയത്. ആകെ 112 മരങ്ങളുടെ വ്യക്തമായ കണക്കാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ മുട്ടിൽ മരംമുറി കേസിൽ അന്വേഷണ സംഘം നേരത്തെ തന്നെ കുറ്റപത്രം സമർപ്പിച്ചിരുന്നു.

article-image

ewfdewq

You might also like

  • Lulu Exchange
  • Straight Forward

Most Viewed