ഔദ്യോഗിക ലോഗോ പതിച്ച കാറിൽ യാത്ര; ടോമിൻ തച്ചങ്കരിക്ക് 250 രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്


ഷീബ വിജയൻ I കേരളം ‌

കൊച്ചി: സർവീസിൽ നിന്നും വിരമിച്ചിട്ടും ഔദ്യോഗിക പദവി വ്യക്തമാക്കുന്ന ലോഗോ പതിച്ച സ്വകാര്യ കാറിൽ യാത്ര ചെയ്തതിന് മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് മോട്ടോർ വാഹന വകുപ്പിന്റെ പിഴ. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് 250 രൂപയാണ് പിഴയായി ഈടാക്കിയത്.

കെഎസ്ആർടിസി എംഡി ഉൾപ്പെടെയുള്ള പദവികൾ വഹിച്ചിരുന്ന സമയത്ത് ഉപയോഗിച്ചിരുന്നതിന് സമാനമായ ബോർഡും ലോഗോയുമാണ് ഇദ്ദേഹം സ്വകാര്യ വാഹനത്തിലും ഉപയോഗിച്ചിരുന്നത്. വിരമിച്ച ഉദ്യോഗസ്ഥർ ഔദ്യോഗിക ചിഹ്നങ്ങളോ ബോർഡുകളോ വാഹനങ്ങളിൽ ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെയും സമാനമായ രീതിയിൽ ടോമിൻ തച്ചങ്കരിയുടെ വാഹനത്തിനെതിരെ പരാതികൾ ഉയർന്നിരുന്നു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed