രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: അന്വേഷണം പൂർത്തിയായി; കുറ്റപത്രം ഉടൻ
ഷീബ വിജയൻ I കേരളം
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ലൈംഗികാതിക്രമ കേസിൽ അന്വേഷണം പൂർത്തിയായതായി പ്രത്യേക അന്വേഷണ സംഘം (SIT) അറിയിച്ചു. കേസിൽ രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും. നിലവിൽ ചുമത്തിയ കുറ്റങ്ങൾ തന്നെ കുറ്റപത്രത്തിലും നിലനിർത്താനാണ് സാധ്യത.
കേസിന് മുൻപ് ചില ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നതായി വിവരമുണ്ടെങ്കിലും, അതിജീവിതയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയതായി കണ്ടെത്താനായിട്ടില്ല. അതേസമയം, ജാമ്യവ്യവസ്ഥകളിൽ ഇളവ് തേടിക്കൊണ്ട് രഞ്ജിത്ത് നാളെ കോടതിയെ സമീപിക്കും. ജില്ല വിട്ടുപോകാൻ അനുമതി തേടിയായിരിക്കും പ്രധാനമായും ഹർജി നൽകുക.
പത്ത് ദിവസത്തെ ജയിൽവാസത്തിന് ശേഷം ആരോഗ്യനില പരിഗണിച്ചാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിട്ടുണ്ട്.
aa



