കാലാവസ്ഥാ വ്യതിയാനം: ബഹ്റൈനിൽ സരായിയത്ത് സീസൺ തുടരുന്നു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിൽ നിലവിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ ഈ സീസണിൽ സ്വാഭാവികമാണെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 'സരായിയത്ത്' (Sarayat) എന്ന് വിളിക്കപ്പെടുന്ന ഈ പ്രാദേശിക കാലാവസ്ഥാ പ്രതിഭാസം മെയ് മാസം വരെ തുടരാനിടയുണ്ട്.
പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളും ഇടിമിന്നലോടു കൂടിയ മഴയുമാണ് ഈ സീസണിന്റെ പ്രത്യേകത. നാളെ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും അത് സാധാരണ ഗതിയിലുള്ളത് മാത്രമായിരിക്കും.
വെള്ളിയാഴ്ച (മാർച്ച് 27) പുലർച്ചെ വരെ സരായിയത്ത് പ്രതിഭാസം തുടരാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
aa



