ആക്രമണങ്ങളിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സൈനികരെ സന്ദർശിച്ച് ബഹ്റൈൻ രാജാവ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സൈനികരെ ബഹ്‌റൈൻ രാജാവും സായുധ സേനാ പരമോന്നത കമാൻഡറുമായ ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ സന്ദർശിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയും സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
സൈനികർക്ക് ലഭ്യമാക്കുന്ന ചികിത്സാ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തിയ രാജാവ്, രാജ്യത്തിന് വേണ്ടി സൈനികർ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തെയും ത്യാഗത്തെയും അഭിനന്ദിക്കുകയും ചെയ്തു.
aa



