മാങ്കൂട്ടത്തിനെതിരായ ലൈംഗിക പീഡനം; അതിജീവിതയെ അപമാനിച്ചതിന് രാഹുൽ ഈശ്വർ കസ്റ്റഡിയിൽ


ഷീബ വിജയ൯


തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസിൽ അതിജീവിതയെ അപമാനിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ രാഹുൽ ഈശ്വറിനെ സൈബർ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്.

രാഹുൽ ഈശ്വറിനെ തിരുവനന്തപുരത്തെ എ.ആർ. ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. സൈബർ എ.സി.പി ഉടൻ എ.ആർ. ക്യാമ്പിലെത്തി രാഹുലിനെ ചോദ്യം ചെയ്യും. രാഹുൽ സ്വന്തം വാഹനത്തിൽ ഭാര്യയോടൊപ്പമാണ് ചോദ്യം ചെയ്യലിനായി എത്തിയത്. രാഹുലിൻ്റെ ലാപ്ടോപ്പും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.

 

article-image

saA

You might also like

  • Lulu Exchange
  • Straight Forward

Most Viewed