നിക്ഷേപ തട്ടിപ്പ്; ഫസൽ ഗഫൂറിനെ ഇ.ഡി. ചോദ്യം ചെയ്തു


ശാരിക / കൊച്ചി

നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിൽ എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂറിനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി.) കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തശേഷം വിട്ടയച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് നാടകീയമായാണ് ഫസൽ ഗഫൂറിനെ കസ്റ്റഡിയിൽ എടുത്തത്.

ഓസ്‌ട്രേലിയയിലേക്ക് പോകാൻ എത്തിയതായിരുന്നു അദ്ദേഹം. കസ്റ്റഡിയിൽ എടുത്ത ഫസൽ ഗഫൂറിനെ കൊച്ചി ഇ.ഡി. ഓഫീസിൽ വെച്ച് ചോദ്യം ചെയ്തശേഷം വിട്ടയക്കുകയായിരുന്നു. നേരത്തെ പല തവണ ഫസൽ ഗഫൂറിന് ഇ.ഡി. നോട്ടീസ് അയച്ചിരുന്നതായും, എന്നാൽ ഇ.ഡി.ക്ക്‌ മുന്നിൽ ഹാജരാകാത്തതിനാലാണ് ഇന്ന് വിമാനത്താവളത്തിൽ നിന്നും കസ്റ്റഡിയിലെടുത്തതെന്നും വിവരമുണ്ട്.

മണിക്കൂറുകളോളം ഫസൽ ഗഫൂറിനെ ഇ.ഡി. ചോദ്യം ചെയ്തു. ഇന്നും നാളെയുമായി ഇ.ഡി.ക്ക് മുന്നിൽ ഹാജരാകണം എന്ന് നിർദേശം നൽകിയിട്ടുണ്ട്.

article-image

dfgdfg

You might also like

  • Straight Forward

Most Viewed