"നാളെ മൂന്ന് മണി വരെ സമയമുണ്ട്, അത് കഴിഞ്ഞാൽ പാർട്ടിക്ക് പുറത്ത്": വിമതർക്ക് മുന്നറിയിപ്പുമായി കെ. മുരളീധരൻ


ഷീബ വിജയ൯


നാമനിർദേശ പത്രിക പിൻവലിക്കാത്ത വിമതർ കോൺഗ്രസ് പാർട്ടിക്ക് പുറത്തായിരിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ മുന്നറിയിപ്പ് നൽകി. വിമതർക്ക് പത്രിക പിൻവലിക്കാൻ നാളെ വൈകുന്നേരം മൂന്ന് മണി വരെയാണ് സമയമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പുറത്താക്കുന്നവരെ നിയമസഭാ തെരഞ്ഞെടുപ്പ് വരുന്ന സമയത്ത് തിരിച്ചെടുക്കുമെന്ന പ്രതീക്ഷ വേണ്ടെന്നും, തെരഞ്ഞെടുപ്പിൽ പ്രവർത്തകരെ സഹായിക്കാത്തവർ നേതാക്കളെ സഹായിക്കാനും വേണ്ടെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

കോൺഗ്രസ് വിമത സ്ഥാനാർഥികൾ മത്സരത്തിൽ നിന്ന് പിന്മാറി അച്ചടക്കമുള്ള പ്രവർത്തകരായി പാർട്ടിക്കൊപ്പം ഒറ്റക്കെട്ടായി അണിചേരണമെന്ന് കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് അഭ്യർഥിച്ചു. മലപ്പുറം പൊന്മുണ്ടം പഞ്ചായത്തിലെ ലീഗിന്റെ അതൃപ്തി ജില്ലാ കമ്മിറ്റിയുമായി സംസാരിച്ച ശേഷം പരിശോധിക്കുമെന്നും ശബരിമല വിശ്വാസികളുടെ പ്രതിഷേധം യുഡിഎഫിന് അനുകൂലമായ വോട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

article-image

dfsafdsfds

You might also like

  • Straight Forward

Most Viewed