ബിഎല്‍ഒയുടെ ആത്മഹത്യയില്‍ കണ്ണൂര്‍ കലക്ടര്‍ പറയുന്നത് പച്ചക്കള്ളം ; സിപിഐ ജോയിന്റ് കൗൺസിൽ


ഷീബ വിജയ൯

തിരുവനന്തപുരം: ബിഎല്‍ഒ അനീഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂര്‍ കലക്ടറുടെ റിപ്പോർട്ടിനെതിരെ സിപിഐയുടെ സംഘടന ജോയിന്റ് കൗൺസിൽ. മരണത്തിൽ കലക്ടർ പുറത്തുവിടുന്നത് തെറ്റായ വിവരമെന്ന് ജോയിന്റ് കൗൺസിൽ അറിയിച്ചു. ഫോമുകൾ കൃത്യമായി വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ചെയ്യാത്ത ജോലി ചെയ്തു എന്ന് പറയാൻ ബിഎല്‍ഒമാരെ നിർബന്ധിക്കുകയാണ്. നവീൻ ബാബുവിന്റെ മരണത്തിൽ ഉരുണ്ടു കളിച്ച ആളാണ് കണ്ണൂർ ജില്ലാ കലക്ടർ. ആത്മഹത്യയെ നിസാരവത്കരിക്കുന്ന സ്വഭാവം കലക്ടര്‍ക്കുണ്ട്. അതേ നിലപാടാണ് ബിഎൽഒയുടെ ആത്മഹത്യയിലും കലക്ടർ സ്വീകരിച്ചതെന്നും ജോയിന്റ് കൗൺസിൽ ആരോപിച്ചു.

കലക്ടർ പറഞ്ഞത് പച്ചക്കള്ളമാണ്. എന്തിനുവേണ്ടിയാണ് കലക്ടർ കള്ളം പറയുന്നത് എന്ന് അറിയില്ല. ബിഎല്‍ഒമാരെ കൊണ്ട് കള്ളം പറയാൻ പ്രേരിപ്പിക്കുന്നു. അനീഷിന്റെ മരണത്തിൽ ഒന്നാമത്തെ കുറ്റക്കാരൻ ജില്ലാ കലക്ടറാണ്. ആത്മഹത്യക്ക് കാരണക്കാരായവർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണം. അനീഷിന്റെ മരണത്തിന് കാരണം ജോലി സമ്മർദമാണെന്നും സംഘടനാ നേതാക്കള്‍ അറിയിച്ചു.

article-image

േെോ്േോേ്

You might also like

  • Straight Forward

Most Viewed