കണ്ണൂരിൽ നായാട്ടിനിടെ സുഹൃത്തിന്റെ വെടിയേറ്റ് യുവാവ് മരിച്ചു
ഷീബവിജയ൯
കണ്ണൂർ: കണ്ണൂരിൽ നായാട്ടിനിടെ സുഹൃത്തിന്റെ വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം. കണ്ണൂർ പെരിങ്ങോം വെള്ളോറയിലുണ്ടായ സംഭവത്തിൽ എടക്കോം സ്വദേശി സിജോയാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു സംഭവം. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷൈനിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടുപന്നിയെ പിടിക്കുന്നതിനിടെ സിജോയ്ക്ക് വെടിയേൽക്കുകയായിരുന്നുവെന്ന് ഷൈൻ മൊഴി നൽകി. റബർ തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
asas
