ഇടതുമുന്നണി വർധിത ആവേശത്തിൽ ; സര്‍വശക്തിയും ഉപയോഗിച്ച് മത്സരിക്കും: എം.വി. ഗോവിന്ദൻ


ഷീബ വിജയൻ

തിരുവനന്തപുരം: തദ്ദേശ തെര‍ഞ്ഞെടുപ്പിൽ സർവശക്തിയും ഉപയോഗിച്ച് ഇടതുമുന്നണി മത്സരിക്കുമെന്നും സ്ഥാനാർഥികളെ നിശ്ചയിച്ചുകഴിഞ്ഞുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇടതുമുന്നണി വർധിത ആവേശത്തിലാണ്. ഫലപ്രദമായ സ്ഥാനാർഥികളെ ഇറക്കി കഴിഞ്ഞ തവണത്തേക്കാള്‍ വിജയം നേടും. തിരുവനന്തപുരത്തും കൊല്ലത്തും തൃശൂരും സ്വാധീനം വർധിപ്പിക്കും. കണ്ണൂരും പിടിക്കണം. തങ്ങളുടെ എല്ലാവരും പ്രമുഖ സ്ഥാനാർഥികളാണെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

article-image

aswadssad

You might also like

  • Straight Forward

Most Viewed