കോഴിക്കോട് ചുറ്റുമതില്‍കെട്ടുന്നതിനിടെ വീടിന്റെ മതിലിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു
ഷീബ വിജയൻ
കോഴിക്കോട്: നിർമാണത്തിലിരിക്കുന്ന വീടിന്റെ മതിൽ ഇടിഞ്ഞ് തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശിയാണ് മരിച്ചത്. നിർമാണത്തിലിരിക്കുന്ന വീടിന് ചുറ്റുമതിൽ കെട്ടുന്നതിനിടെയാണ് അപകടം. സമീപത്തെ വീടിന്റെ മതിൽ തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. മതിലിനടിയിൽപെട്ട തൊഴിലാളിയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.
ോേോേ
