അതിഥി നമ്പൂതിരി കൊലക്കേസിൽ അച്ഛനും രണ്ടാനമ്മക്കും ജീവപര്യന്തം
ഷീബ വിജയൻ
കോഴിക്കോട് I ആറുവയസുകാരി അതിഥി നമ്പൂതിരിയുടെ കൊലപാതക കേസിൽ അച്ഛനും രണ്ടാനമ്മക്കും ജീവപര്യന്തം തടവ്. അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാനമ്മ റംല ബീഗം എന്ന ദേവിക അന്തർജനം എന്നിവർക്കാണ് ഹൈകോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷ പുറമെ പ്രതികൾ രണ്ട് ലക്ഷം രൂപ പിഴ നൽകണം. പിഴ നൽകിയില്ലെങ്കിൽ കൂടുതൽ കാലം തടവുശിക്ഷ അനുവിക്കണമെന്നും വിധിയിൽ പറയുന്നു. പ്രതികൾക്കെതിരെ കൊലക്കുറ്റം നിലനിൽക്കില്ലെന്ന കോഴിക്കോട് അഡീഷനൽ സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈകോടതി റദ്ദാക്കി. പ്രതികൾക്കെതിരെ കൊലപാതകകുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് സെഷൻസ് കോടതി നേരത്തെ വിധിച്ചത്. 2013ലാണ് അതിഥി നമ്പൂതിരിയെ പട്ടിണിക്കിട്ടും ശാരീരികമായി പിഡിപ്പിച്ചും പ്രതികൾ കൊലപ്പെടുത്തിയത്.
sadasdadsdasads
