അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റില്ല; വെള്ളാപ്പള്ളി പ്രതിയായ മൈക്രോഫിനാന്‍സ് കേസില്‍ സര്‍ക്കാരിന് തിരിച്ചടി


ഷീബ വിജയൻ 

കൊച്ചി I വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് കേസില്‍ സര്‍ക്കാരിന് തിരിച്ചടി. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ഹരജി ഹൈക്കോടതി തള്ളി. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായി എസ്പി എസ്.ശശിധരന്‍ തുടരും. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനായിരുന്നു സര്‍ക്കാര്‍ നീക്കം. എന്നാല്‍ പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ കേസ് ഏല്‍പ്പിക്കുമ്പോള്‍ സ്വഭാവികമായും അന്വേഷണം കൂടുതല്‍ നീണ്ടുപോകുമെന്ന് ആരോപണമുണ്ടായിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഈ കേസുമായി ബന്ധപ്പെട്ട് ഐജി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നായിരുന്നു സര്‍ക്കാര്‍ ഒരു ഹരജിയില്‍ ആവശ്യപ്പെട്ടത്. പക്ഷെ ശശിധരന്‍ തന്നെ തുടരണമെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നതിന് പിന്നില്‍ ചില രാഷ്ട്രീയ താത്പര്യങ്ങളുണ്ട് എന്ന് തുടങ്ങിയ പരാതിക്കാരന്റെ വാദമാണ് കോടതി പരിഗണിച്ചത്.

article-image

 ,HNNBGHVHV

You might also like

Most Viewed