പത്തനംതിട്ടയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു


ഷീബ വിജയൻ 

പത്തനംതിട്ട I പത്തനംതിട്ട പുല്ലാട് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ അഞ്ചാനിക്കൽ വീട്ടിൽ ശാരിമോള്‍ (ശ്യാമ ,35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ അജിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൽ ശാരിമോളുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവര്‍ക്കും കുത്തേറ്റു. ഇവര്‍ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മൂന്നുപേരെയും രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും പുലർച്ചയോടെ ശാരി മരിച്ചു. ആക്രമണത്തിനുശേഷം അജി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

article-image

XSXCSADAS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed