കണ്ണൂർ ജയിലിൽ കഞ്ചാവും മദ്യവും സുലഭം, ഫോൺ ഉപയോഗിക്കാറുണ്ടായിരുന്നു: ഗോവിന്ദച്ചാമിയുടെ മൊഴി

ഷീബ വിജയൻ
കണ്ണൂര്‍ I കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഞ്ചാവും മദ്യവും സുലഭമാണെന്നും മൊബൈൽ ഫോൺ ഉപയോഗിക്കാറുണ്ടെന്നും ഗോവിന്ദച്ചാമിയുടെ മൊഴി. ജയിലിൽ കഞ്ചാവും മദ്യവും ലഭിച്ചിരുന്നുവെന്നും താൻ ഉപയോഗിച്ചിരുന്നുവെന്നും ഗോവിന്ദച്ചാമി മൊഴി നൽകി. താൻ ജയിൽ ചാടുന്ന വിവരം നാല് സഹതടവുകാർക്ക് അറിയാമായിരുന്നു. നാല് പേരുടെ പേരും അന്വേഷണ ഉദ്യോഗസ്ഥരോട് ഗോവിന്ദച്ചാമി പറഞ്ഞു. ജയിൽ ചാടിയ ശേഷംആദ്യം ഗുരുവായൂരിലേക്കും പിന്നീട് രാത്രിയിൽ തമിഴ് നാട്ടിലേക്ക് പോകാനുമായിരുന്നു പ്ലാൻ. മൊബൈൽ ഉപയോഗിച്ച് പാലക്കാടുകാരൻ ഷെൽവനെ വിളിച്ചു. പുറത്തു നിന്നും ആരും സഹായിച്ചിട്ടില്ലെന്നാണ് ഗോവിന്ദച്ചാമി പറയുന്നത് ജയില്‍ ചാടുമ്പോള്‍ സെല്ലിനുള്ളില്‍ ഒരാള്‍ കിടന്നുറങ്ങുന്ന തരത്തില്‍ ഡമ്മി തയ്യാറാക്കി വച്ചുവെന്നാണ് കണ്ടെത്തല്‍. ജയിൽ ചാടുമ്പോൾ പുതപ്പും തുണിയും വെച്ച് കിടക്കുന്ന രൂപമുണ്ടാക്കി. ഇതുകണ്ട് ജയിൽ ഉദ്യോഗസ്ഥർ ഗോവിന്ദച്ചാമി ഉറങ്ങുന്നതായി തെറ്റിദ്ധരിച്ചു. ഇതാണ് ജയിൽ ചാടിയ വിവരം അറിയാൻ വൈകാൻ കാരണം എന്നാണ് ഉദ്ദോഗസ്ഥരുടെ മൊഴി.
ZCXZAXASA