പാലക്കാട് ഭർതൃവീട്ടിൽ യുവതി മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ


ഷീബ വിജയൻ 

പാലക്കാട് I യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. പാലക്കാട് വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഖ സുബ്രഹ്മണ്യൻ((25) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയിലാണ് ആലത്തൂർ തോണിപ്പാടത്തെ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മൃതദേഹവുമായി ഇവർ ആശുപത്രിയിലെത്തിയതോടെ മരണത്തിൽ അസ്വാഭാവികത തോന്നിയതിനാൽ ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരകുന്നു. ഇതിന് പിന്നാലെയാണ് ഭർതൃവീട്ടുകാർക്കെതിരേ ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തിയത്. മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊലപ്പെടുത്തിയതാണെന്നും നേഖയുടെ അമ്മ ജയന്തി പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ആലത്തൂർ പോലീസ് കേസെടുത്തിട്ടുണ്ട്. നേഖയുടെ ഭർത്താവായ ആലത്തൂർ തോണിപ്പാടം കല്ലിങ്ങൽ വീട്ടിൽ പ്രദീപനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.

article-image

ADSVSSV

You might also like

  • Lulu Exchange
  • Straight Forward

Most Viewed