വണ്ടാനം മെഡിക്കൽ കോളജ് ലാബിൽ തീപിടിച്ചു

ഷീബ വിജയൻ
ആലപ്പുഴ I വണ്ടാനം മെഡിക്കൽ കോളജ് ലാബിൽ തീപിടിച്ചു. ജെ ബ്ലോക്കിൽ പ്രവർത്തിക്കുന്ന ബാക്ടീരിയോളജിക്കൽ ലാബിലാണ് തീ പടർന്നത്. ഫ്രിഡ്ജിൽ നിന്നാണ് തീപടർന്നതെന്നാണ് സൂചന. ആലപ്പുഴയിൽ നിന്നും അഗ്നി രക്ഷസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിനെ തുടർന്ന് സമീപത്തെ മുറികളിലേക്ക് പുക വ്യാപിച്ചതോടെ ആശങ്ക വർധിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന.
ADQSWSDASADS