വീരമലക്കുന്നിലെ മണ്ണിടിച്ചിലിന് കാരണം അശാസ്ത്രീയമായ മണ്ണെടുപ്പ്; ദേശീയപാത അതോറിറ്റിയുടേത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്


ഷീബ വിജയൻ 

കാസർഗോഡ്: ചെറുവത്തൂർ വീരമലക്കുന്നിലെ മണ്ണിടിച്ചിലിന് കാരണം അശാസ്ത്രീയമായ മണ്ണെടുപ്പെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ജില്ലാ ഭരണകൂടം നൽകിയ എല്ലാ നിർദേശങ്ങളും ദേശീയപാത അതോറിറ്റി അവഗണിച്ചെന്നാണ് കണ്ടെത്തൽ. പ്രദേശത്ത് വീണ്ടും മണ്ണിടിയാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നേരത്തെ മണ്ണിടിഞ്ഞപ്പോൾ മേഖലയിൽ ഡ്രോൺ പരിശോധന നടത്തി മലയിൽ വിള്ളലുണ്ടന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കളക്ടർ വിശദമായ റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് വീണ്ടും മണ്ണിടിടിച്ചിൽ ഉണ്ടായത്. കഴിഞ്ഞ ദിവസത്തെ മണ്ണിടിച്ചിലോടെ നിർമാണ ചുമതലയുള്ള മേഘ കൺസ്ട്രക്ഷൻസ് കമ്പനിക്കെതിരേ നടപടിയുണ്ടായേക്കുമെന്നും സൂചനയുണ്ട്. അതേസമയം പ്രദേശത്ത് വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ എൻഡിആർഎഫ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

article-image

FHGH

You might also like

  • Lulu Exchange
  • Straight Forward

Most Viewed