അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ചവരിൽ മലയാളി യുവതിയും


ശാരിക

തിരുവനന്തപുരം: അഹമ്മദാബാദിൽ വിമാനം തകർന്ന് മരിച്ചവരിൽ മലയാളിയും. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാറാണ് മരിച്ചത്. മരണം സ്ഥിരീകരിച്ച അറിയിപ്പ് ജില്ലാ ഭരണകൂടത്തിന് ലഭിച്ചതായി കലക്ടർ അറിയിച്ചു.

ലണ്ടനിൽ നഴ്സായി ജോലി ചെയ്യുന്ന രഞ്ജിത, നാട്ടിൽ സർക്കാർ ജോലി ലഭിച്ചപ്പോൾ ഇതിൽ പ്രവേശിക്കാനായി എത്തിയതായിരുന്നു. സർക്കാർ ജോലിയിൽനിന്ന് അവധിയെടുത്ത ശേഷം തിരികെ ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തിൽപെടുന്നത്.

കഴിഞ്ഞദിവസം വൈകീട്ടാണ് പത്തനംതിട്ടയിലെ വീട്ടില്‍നിന്ന് അഹമ്മദാബാദിലേക്ക് പോയത്. പുതിയ വീടിന്‍റെ നിർമാണം പുരോഗമിക്കുന്നതിനിടെയാണ് രഞ്ജിതയുടെ മരണം. പത്തിലും ഏഴിലും പഠിക്കുന്ന മക്കളുണ്ട്. ദീർഘകാലം ഒമാനിൽ പ്രവാസി ദീർഘകാലം ഒമാനിൽ പ്രവാസിയായിരുന്നു രഞ്ജിത.

ആരോഗ്യ മന്ത്രാലയത്തിൽ ഒമ്പത് വർഷം സ്റ്റാഫ് നഴ്സായിരുന്നു. സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഒരു വർഷം മുമ്പാണ് യു.കെയിലേക്ക് ജോലി മാറി പോയത്. രണ്ട് സഹോദരങ്ങൾ മസ്കത്തിലാണ്.

article-image

sfsfd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed