ടേബിളിലെ ഗ്ലാസ്‌ പൊട്ടി കാലിൽ കൊണ്ടു; രക്തം വാർന്ന് LKG വിദ്യാർത്ഥിക്ക് ദാരുണാന്ത്യം


ശാരിക

കൊല്ലം: ടേബിളിലെ ഗ്ലാസ്‌ പൊട്ടി കാലിൽ കൊണ്ട് രക്തം വാർന്ന് LKG വിദ്യാർത്ഥി മരിച്ചു. കൊല്ലം കുണ്ടറ സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിലെ LKG വിദ്യാർത്ഥി എയ്ദൻ സുനീഷ് ആണ് മരിച്ചത്.

അപകടം നടക്കുന്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഏറെ നേരം രക്തം വാർന്ന് പോയ ശേഷമാണ് കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ടുപോയത്. വിളയിലഴികത്ത് വീട്ടിൽ സുനീഷിന്റേയും റൂബിയുടെയും മകൻ ആണ്. സംഭവത്തിൽ കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു.

article-image

ോേ്ോേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed