ക്ഷേത്ര വിഗ്രഹത്തിലെ സ്വർണ്ണമാല മോഷ്ടിച്ചു; മേൽശാന്തി പിടിയിൽ


 ഷീബ വിജയൻ 

കോഴിക്കോട് : ക്ഷേത്ര വിഗ്രഹത്തിലെ സ്വർണ്ണമാല മോഷ്ടിച്ച മേൽശാന്തി പിടിയിൽ. കോഴിക്കോട് പന്തീരാങ്കാവ് മഹാവിഷ്ണുക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണമാല മോഷ്ടിച്ച കേസിലാണ് മേൽശാന്തി പാലക്കാട് അന്തിയാലൻക്കാട് കപൂർ സ്വദേശി ഹരികൃഷ്ണൻ (37) പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്. വിഗ്രഹത്തിൽ ചാർത്തിയ 13 ഗ്രാം തൂക്കം വരുന്ന സ്വർണമാലയാണ് ഹരികൃഷ്ണൻ മോഷ്ടിച്ചതെന്ന് പോലീസ് അറിയിച്ചു.

മാല വിഗ്രഹത്തിൽ നിന്നും എടുത്ത ശേഷം ഒരു ജ്വല്ലറിയിൽ പണയം വെച്ചതായാണ് മേൽശാന്തി പൊലീസിന് നൽകിയ മൊഴി. മാല തിരിച്ചുകിട്ടാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

article-image

dsvdfvdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed