അൻവർ തിരുത്താൻ തയ്യാറായി വരുമെങ്കിൽ സ്വീകരിക്കും, നാളെ വരെ സമയം ഉണ്ട്: അടൂർ പ്രകാശ്


ഷീബ വിജയൻ

തിരുവന്തപുരം: പി വി അൻവറിന് നാളെ വൈകിട്ട് 7 മണി വരെ സമയം നൽകിയിട്ടുണ്ടെന്നും തിരുത്താൻ തയ്യാറായി വരുമെങ്കിൽ സ്വീകരിക്കുമെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ജനാധിപത്യ വ്യവസ്ഥയിൽ ആർക്കും മത്സരിക്കാം അതിൽ വിരോധമില്ല. നാളെ വൈകീട്ട് 7 മണിക്ക് യുഡിഎഫ് യോഗമുണ്ട് അതിന് മുൻപ് അൻവറിന് പുനർവിചിന്തനം വന്ന് അത് അറിയിച്ചാൽ ചർച്ച ചെയ്യും. യുഡിഎഫ് കൺവീനർ എന്ന നിലയിൽ അക്കാര്യത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കും. അടിച്ചേൽപ്പിക്കുന്ന സ്വഭാവവും സാമാന്യ മര്യാദയ്ക്ക് യോജിക്കാത്ത വർത്തമാനങ്ങളും പറഞ്ഞ് സ്ഥാനാർഥിയെയും പ്രതിപക്ഷ നേതാവിനെയും ആക്ഷേപിക്കുമ്പോൾ സഹകരിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

അൻവർ മത്സരിക്കാനാണ് തീരുമാനമെങ്കിൽ അതും നല്ലതാണ്. അൻവറിന്റെ മത്സരം യുഡിഎഫിന്റെ സ്ഥാനാർഥിയെ ബാധിക്കില്ല. നാളെ നടക്കുന്ന യോഗത്തിലായിരിക്കും അൻവറിന്റെ യുഡിഎഫ് പ്രവേശം സംബന്ധിച്ച് അതിനിർണായകമായ തീരുമാനം ഉണ്ടാകുക. എന്നാൽ അൻവറിന് യുഡിഎഫിന്റെ ഭാഗമാകണമെങ്കിൽ ഇതുവരെ സ്വീകരിച്ച നിലപാടുകളും നടത്തിയ പരാമർശങ്ങളും എല്ലാം തന്നെ പി വി അൻവർ പുനഃപരിശോധിക്കേണ്ടിവരും.

article-image

dfzfdfdd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed