ന​യ​ത​ന്ത്ര​ത​ല​ത്തി​ൽ ഭീ​ക​ര​വാ​ദം ഒ​ഴി​കെ ഒ​രു വി​ഷ​യ​ത്തി​ലും ച​ർ​ച്ച​യ്ക്കി​ല്ല; പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​വ​ശ്യം ത​ള്ളി ഇ​ന്ത്യ


നയതന്ത്രതലത്തിൽ ഭീകരവാദം ഒഴികെ ഒരു വിഷയവും പാക്കിസ്ഥാനുമായി ചർച്ച ചെയ്യാനില്ലെന്ന് ഇന്ത്യ. അതിർത്തിയിലെ വെടിനിർത്തൽ ഞായറാഴ്ച വരെ നീട്ടാൻ ഇരു രാജ്യങ്ങളുടെയും സേനകൾ തീരുമാനിച്ചു. അതേസമയം ഇന്ത്യയുമായി ചർച്ചയ്ക്ക് തയാറെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് പറഞ്ഞിരുന്നു. ‌ഒരു വാർത്താ ഏജൻസിയോടാണ് പ്രതികരണം. നരേന്ദ്ര മോദിയുമായി താൻ സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തലിനു ശേഷവും സിന്ധൂനദീജല കരാർ മരവിപ്പിച്ച നടപടി പിൻവലിക്കില്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു. കടുത്ത നടപടികളുമായി ഇന്ത്യ മുന്നോട്ടുപോകുന്നതിനിടെയാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണം.

article-image

xzcdscddsvcz

You might also like

Most Viewed