ചരിത്രക്കുതിപ്പ്; പവന് 67,000 പിന്നിട്ടു


‍ചരിത്രക്കുതിപ്പുമായി സ്വർണം. പവന് 67,000 പിന്നിട്ടു. പവന് ഒറ്റയടിക്ക് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കുതിച്ചുകയറിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 67,400 രൂപയിലും ഗ്രാമിന് 8,425 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 55 രൂപ ഉയർന്ന് 6,910 രൂപയിലെത്തി. ഇക്കഴിഞ്ഞ 29ന് കുറിച്ച ഗ്രാമിന് 8,360 രൂപയും പവന് 66,880 രൂപയുമെന്ന റിക്കാർഡാണ് ഇന്ന് തകർത്തെറിഞ്ഞത്.

അതേസമയം, വെള്ളി വില 112 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

article-image

fghgggg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed