ഗാന്ധിമാരെയെല്ലാം മഹാത്മാക്കളായി കാണാനാകില്ല'; തുഷാർ ഗാന്ധിക്കെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി

ഗാന്ധിയുടെ പേരുള്ള എല്ലാവരെയും മഹാത്മാക്കളായി കാണാൻ കഴിയില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ്. തുഷാർ ഗാന്ധി മഹാത്മാഗാന്ധിയെ അപമാനിച്ചു, രാജ്യത്തെയും ആർഎസ്എസിനെയും അധിക്ഷേപിച്ചുവെന്നും എസ് സുരേഷ് പറഞ്ഞു. ഗാന്ധിയുടെ പേരുള്ള എല്ലാവരെയും മഹാത്മാക്കളായി കാണാൻ കഴിയില്ല. മഹാത്മാഗാന്ധിയുടെ പേര് ദുരുപയോഗം ചെയ്യുന്നു. തുഷാർ ഗാന്ധിയുടെ മാനസിക അവസ്ഥ പരിശോധിക്കണം. തുഷാർ ഗാന്ധിയെ തടഞ്ഞ് വെച്ചിട്ടില്ല. തുഷാർ ഗാന്ധി രാജ്യദ്രോഹ ശക്തികളുടെ ആയുധമാണെന്നും എസ് സുരേഷ് പറഞ്ഞു.
പ്രമുഖ ഗാന്ധിയനും പൊതുപ്രവർത്തകനുമാണ് തുഷാർ ഗാന്ധി. ഗാന്ധിമിത്ര മണ്ഡലം സ്ഥാപകനും പ്രമുഖ ഗാന്ധിയനുമായ പി ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് എത്തിയതായിരുന്നു തുഷാര്‍ ഗാന്ധി. രാജ്യത്തിന്റെ ആത്മാവിന് ക്യാൻസർ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാൻസർ പടർത്തുന്നതെന്നും തുഷാർഗാന്ധി പ്രസംഗിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ആർഎസ്എസ്- ബിജെപി പ്രവർത്തകർ പ്രകോപനം സൃഷ്ടിച്ചത്.
AASASDADA