സിപിഎമ്മിനെ തകർക്കാൻ അമേരിക്കയിൽ പരിശീലനം നേടിയവർ എത്തുന്നു; ഇ.പി. ജയരാജൻ


സിപിഎമ്മിനെ തകർത്തെറിയാൻ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽനിന്നു പോസ്റ്റ് മോഡേൺ എന്ന പേരിൽ പ്രത്യേക പരിശീലനം നൽകി ഇന്ത്യയിലേക്ക് ആളെ അയയ്ക്കുന്നതായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ. രാജ്യത്തിന്‍റെ പല മേഖലകളിലായി അവരുടെ പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. അതിന്‍റെ ഭാഗമായി ഇവിടെ വലതുപക്ഷ ശക്തികൾ മാധ്യമങ്ങളുടെ കൂട്ടുപിടിച്ച് തെറ്റായ പ്രചാരണമാണു നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണപുരത്ത് സിപിഎം പാപ്പിനിശേരി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജയരാജൻ.

നേതൃത്വത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട് പാർട്ടിയെ തകർക്കാനുള്ള ആസൂത്രിതശ്രമം നടക്കുന്നു. ഇതു തിരിച്ചറിയാൻ നമ്മുടെ സഖാക്കൾക്കു കഴിയാതെ പോകുന്നു. ഇതേ രീതിയിലുള്ള ആക്രമണം നടത്തിയാണ് ലോകത്തെ പല കമ്യൂണിസ്റ്റ് പാർട്ടികളെയും തകർത്തത്. മാധ്യമങ്ങളെ പണം കൊടുത്ത് ആസൂത്രിതമായി ഉപയോഗിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാൻ പാർട്ടി പ്രവർത്തകർ ഉണർന്നു പ്രവർത്തിക്കണം. പാർട്ടിക്കകത്ത് വിമർശനങ്ങളാകാം. പക്ഷേ, തെറ്റുകൾ ചൂണ്ടിക്കാണിക്കൽ എന്ന പേരിൽ വാർത്തകളുണ്ടാക്കി പ്രചരിപ്പിക്കുകയാണ്. സഖാക്കൾ തമ്മിൽ മാനസിക ഐക്യവും പൊരുത്തവും ഉണ്ടായാലേ ഈ പ്രതിസന്ധി മറികടക്കാനാകൂവെന്നും ജയരാജൻ പറയുന്നു.

article-image

aqsASDASW

You might also like

Most Viewed