സ്‌കൂള്‍ ബസ്സില്‍ നിന്നും ഇറങ്ങിയ ആറു വയസുകാരി അതേ ബസ്സിടിച്ച് മരിച്ചു


സ്‌കൂള്‍ ബസ്സില്‍ നിന്നും ഇറങ്ങിയ ആറു വയസുകാരി അതേ ബസ്സിടിച്ച് മരിച്ചു. എരിമയൂര്‍ സെന്റ് തോമസ് മിഷന്‍ എല്‍ പി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനി ത്രിതിയ ആണ് മരിച്ചത്. കൃഷ്ണദാസ്-രജിത ദമ്പതികളുടെ മകളാണ് മരിച്ച ത്രിതിയ.

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. വെള്ളിയാഴ്ച്ച വൈകിട്ട് നാലോടെയാണ് വിദ്യാര്‍ത്ഥിനിയെ വാഹനം ഇടിച്ചത്. സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങിയ ശേഷം റോഡ് മുറിച്ചുകടക്കവേ അതേ ബസ് ഇടിച്ചാണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റത്. പിന്നീട് ഇന്നലെ ആശുപത്രിയിലെത്തിച്ച ത്രിതിയ ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്.

article-image

asfadfssad

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed