കോട്ടയം പനച്ചിക്കാട് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം


കോട്ടയം വാഹനാപകടം. ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ചാന്നാനിക്കാട് സ്വദേശി മധുസൂദനൻ നായർ (60) ആണ് മരിച്ചത്. പനച്ചിക്കാട് പാറയ്ക്കൽക്കടവിനു സമീപം കല്ലുങ്കൽക്കടവിൽ ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പനച്ചിക്കാട് പഞ്ചായത്ത് അംഗം പ്രിയ ഭാര്യയാണ്. രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

 

article-image

dasadsadsasde

You might also like

  • Straight Forward

Most Viewed