ലീഗ് അണികൾ സന്ദീപ് സ്വീകരിച്ച നിലപാട് അറിയുന്നവർ; മുഖ്യമന്ത്രി

ലീഗ് അണികളും മതന്യൂനപക്ഷങ്ങളും ഇന്നലെ വരെ സന്ദീപ് വാര്യർ സ്വീകരിച്ച നിലപാട് അറിയുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പി വിട്ടെത്തിയ സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം മാധ്യമങ്ങൾ മഹത്വവത്കരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മേപ്പറമ്പിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായുള്ള പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സന്ദീപ് വാര്യർ പാണക്കാട് പോയി എന്ന വാർത്ത കണ്ടു. ലീഗ് അണികൾ ഇന്നലെ വരെ സന്ദീപ് സ്വീകരിച്ച നിലപാട് അറിയുന്നവരാണ്. ബാബറി മസ്ജിദ് തകർത്ത ശേഷമുള്ള ഒറ്റപ്പാലം തെരഞ്ഞെടുപ്പ് ആണ് ഓർമവന്നത്. ലീഗ് ബാബറി മസ്ജിദ് തകർത്ത കോൺഗ്രസിനൊപ്പം നിന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബാബറി മസ്‌ജിദ് തകർത്തത് ആർ.എസ്.എസ് നേതൃത്വത്തിൽ ഉള്ള സംഘപരിവാർ ആണ്. എല്ലാ ഒത്താശയും ചെയ്‌തത് കോൺഗ്രസ് നേതൃത്വത്തിൽ ഉള്ള കേന്ദ്ര സർക്കാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
DERSEFRS