കുടിയൊഴിപ്പിക്കല്‍ അനുവദിക്കില്ല; മുനമ്പത്ത് ധ്രുവീകരണത്തിന് ബിജെപിയുടെ ശ്രമം; എംവി ഗോവിന്ദന്‍


പാലക്കാട്: മുനമ്പത്ത് ബോധപൂര്‍വമായ വര്‍ഗീയ ധ്രൂവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നതൈന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഒരു കുടിയൊഴിപ്പിക്കലിനെയും സിപിഎം അനുവദിച്ച ചരിത്രമില്ല. സുരേഷ് ഗോപി എന്തൊക്കയോ പറയുകയാണ്. അതിനൊന്നും മറുപടിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു

'ഒരു കുടിയൊഴിപ്പിക്കലിനെയും സിപിഎം അംഗീകരിക്കില്ല. മുന്‍പും അനുവദിച്ചില്ല, ഇനിയും അനുവദിക്കില്ല. ഇടുതപക്ഷമാണ് കേരളത്തെ ഇങ്ങനെ വളര്‍ത്തിയെടുത്തത്. മുനമ്പം അല്ല, കേരളത്തില്‍ എവിടെയായാലും ഭൂമിയില്‍ നിന്ന് ആരെയും ഒഴിപ്പിക്കാന്‍ അനുവദിക്കുന്ന പ്രശ്‌നമില്ല. കോടതിയുള്‍പ്പടെയുളള സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. അതൊക്കെ സര്‍ക്കാര്‍ പരിഹരിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കും.

'കൈവശക്കാര്‍ക്കും കുടികിടപ്പുകാര്‍ക്കും കൃഷിക്കാര്‍ക്കും വേണ്ടിയും നിലകൊണ്ടതിന്റെ ഉത്പന്നമാണ് അധുനിക കേരളം. അല്ലാതെ ഇവര്‍ കുറച്ചാളുകള്‍ നടത്തിയതുകൊണ്ട് ഉണ്ടായതല്ല കേരളം ഇങ്ങനെയായത്. 1957ല്‍ ഇഎംഎസ് അധികാരത്തില്‍ വന്നപ്പോള്‍ ആണ് ഇന്ത്യയില്‍ ആദ്യമായി കുടിയൊഴിപ്പിക്കരുതെന്ന ഓര്‍ഡിനന്‍സ് ഇറക്കിയത്. അതിന്റെ ഭാഗമായാണ് സാധാരണമനുഷ്യര്‍ക്ക് നില്‍ക്കാന്‍ ഇടമായത്. അതിന് പിന്നില്‍ വലിയ ചരിത്രമുണ്ട്. കുറച്ച് ആളുകള്‍ ചേര്‍ന്ന് ഇപ്പോള്‍ തങ്ങളാണ് ഇവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമം. ശക്തമായ ധ്രുവീകരണം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്'- എംവി ഗോവിന്ദന്‍ പറഞ്ഞു.

article-image

aa

You might also like

  • Straight Forward

Most Viewed